ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ യാത്രക്കാർക്ക് 7 മണിക്കൂർ എയർപോർട്ടിൽ തങ്ങേണ്ടിവന്നു.
- VIJOY SHAL
- May 17, 2024
- 1 min read

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാർക്ക് 7 മണിക്കൂർ എയർപോർട്ടിൽ തങ്ങേണ്ടിവന്നു. ഇന്ദിരാഗാന്ധി അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7 മണിക്ക് വഡോദരക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ AI 819 ഫ്ലൈറ്റിലാണ് ഭീഷണി സന്ദേശം കണ്ടത്.
ടേക്ക്-ഓഫ് ചെയ്യാൻ സജ്ജമായപ്പോഴാണ് ടോയ്‌ലറ്റിൽ "ബോംബ്" എന്നെഴുതിയ ഒരു ടിഷ്യൂ പേപ്പർ ക്രൂ മെംബറിന്‍റെ ശ്രദ്ധയിൽ പെട്ടത്. യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി CISF ന്‍റെയും പോലീസിന്‍റെയും സംഘം വിമാനം വിശദമായ പരിശോധനക്ക് വിധേയമാക്കി. സംശയാസ്‍പദമായി യാതൊന്നും കണ്ടെത്തിയില്ല. യാത്രക്കാരെ എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു.










Comments