ബോംബ് ഭീഷണി; ന്യൂയോർക്ക് - ന്യൂഡൽഹി വിമാനം റോമിൽ ഇറക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 24
- 1 min read

ന്യൂഡൽഹിക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റോമിലേക്ക് തിരിച്ചുവിട്ടു. 199 യാത്രക്കാരും 15 ജീവനക്കാരുമായി തിരിച്ച ഫ്ലൈറ്റ് AA292 ഫെബ്രുവരി 22 ന് രാവിലെയാണ് ന്യൂയോർക്കിലെ JFK അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. റോമിലെ ലിയനാർഡോ ലാ വിൻസി എയർപോർട്ടിലാണ് വിമാനം ഇറക്കിയത്. രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെയാണ് വിമാനം ലാൻഡ് ചെയ്തത്. പുതിയ റിപ്പോർട്ട് പ്രകാരം, സമഗ്രമായ അന്വേഷണത്തിനും പരിശോധനക്കും ശേഷം റോമിൽ നിന്ന് പുറപ്പെടാൻ ഫ്ലൈറ്റിന് അനുമതി ലഭിച്ചിട്ടുണ്ട്.










Comments