top of page

ബി പി ഡി കേരളയുടെ അഞ്ചാംമത് വാർഷിക ആഘോഷം

  • റെജി നെല്ലിക്കുന്നത്ത്
  • Apr 9, 2024
  • 1 min read


ree

ബി പി ഡി കേരളയുടെ അഞ്ചാംമത് വാർഷിക ആഘോഷം 10,000 യൂണിറ്റ് തികച്ചുകൊണ്ട് JNU വിലെ മാസ്സ് കമ്മ്യൂണിക്കേഷൻ ഹാളിൽ നടന്നു. ചെയർമാൻ അനിൽ ടി കെ അധ്യക്ഷത വഹിച്ച യോഗം ലെഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ ഉൽഘാടനം ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്, ഡി എം എ പ്രസിഡന്റ്‌ കെ രഘുനാഥ്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ, അണ്ടർ സെക്രട്ടറി സി പി വിനോദ് കുമാർ, ലെഫ്റ്റനന്റ് കേണൽ (റിട്ടയേർഡ് )സന്ധ്യ വി നായർ, കെ പി ബാലചന്ദ്രൻ,ഷേർളി രാജൻ എന്നിവർ ആശംസകൾ നേർന്നു. ബി പി ഡി യുടെ വെബ്സൈറ്റ് വാവ സുരേഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ,വനിതാ സഹായ നിധിയിലേക്കായി ഡോക്ടർ ശ്രീനിവാസൻ തമ്പുരാൻ 30 തയ്യൽ മെഷീൻ ബി പി ഡി ക്ക് നൽകി. കൂടാതെ അനവധി തവണ രക്തദാനം നൽകിയവരെ യും സാമൂഹിക ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് ഡൽഹി യിലെ വിവിധ മേഖലകളിലെ കലാപരിപാടികൾക്ക് ശേഷം മെഗാ ഷോയും നടന്നു. തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരുന്നു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page