top of page

ബൈഡനേക്കാൾ മെച്ചം കമലയെന്ന് സർവ്വെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 3, 2024
  • 1 min read


ree

അമേരിക്കയിൽ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ജോ ബൈഡനേക്കാൾ വിജയ സാധ്യത വൈസ് പ്രസിഡന്‍റ് കമല ഹാരിസിനാണെന്ന് CNN സർവ്വെ. കഴിഞ്ഞയാഴ്ച്ച അറ്റ്‍ലാന്‍റയിൽ ഡൊണാൾഡ് ട്രംപുമായി ഏർപ്പെട്ട സംവാദത്തിൽ ബൈഡന്‍റെ നില ദുർബ്ബലമായിരുന്നു. അതോടെ ബൈഡൻ രാജിവെച്ച് ഒഴിയണമെന്ന അഭിപ്രായമാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ പൊതുവെ ഉള്ളത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് ഇപ്പോൾ ബൈഡനേക്കാൾ ആറ് പോയിന്‍റിന്‍റെ ലീഡുണ്ട്.


CNN നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ രജിസ്റ്റേർഡ് വോട്ടർമാരിൽ 47 ശതമാനം പേർ ട്രംപിനെ അനുകൂലിക്കുമ്പോൾ കമലാ ഹാരിസന് 45 ശതമാനം പേരുടെ പിന്തുണയുണ്ട്. സ്ത്രീകളുടെയും സ്വതന്ത്ര ചിന്താഗതിക്കാരുടെയും പിന്തുണയാണ് കമലാ ഹാരിസിന് കൂടുതലായി ലഭിക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page