ബൈഡനെ ആരും വധിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇലോൺ മസ്ക്ക്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 16, 2024
- 1 min read

ഡൊണാൾഡ് ട്രംപിന് നേരെയുള്ള വധശ്രമത്തോട് പ്രതികരിക്കവെ പ്രസിഡന്‍റ് ജോ ബൈഡനെയും, പ്രസിഡന്‍റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയും ആരും വധിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഇലോൺ മസ്ക്ക്. ടെസ്‍ല, സ്‍പേസ് എക്‌സ് എന്നീ വൻകിട കമ്പനികളുടെ മേധാവിയായ ഇലോൺ മസ്ക്ക് അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന് പരസ്യമായി പിന്തുണ നൽകുന്നുണ്ട്. തന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോം എക്‌സിലൂടെയാണ് ഈ പ്രതികരണം നടത്തിയത്. ട്രംപ് ഇന്നലെ ഗോൾഫ് കളിക്കാൻ പോയപ്പോഴാണ് മൈതാനത്ത് വെടിവയ്പ്പുണ്ടായത്. എന്താണ് ട്രംപിന് നേർക്ക് ഇങ്ങനെ വധശ്രമം ഉണ്ടാകുന്നതെന്ന എക്‌സിലെ ഒരു ചോദ്യത്തിന് മറുപടിയെന്നോണമാണ് മസ്ക്ക് ഇങ്ങനെ പ്രതികരിച്ചത്.
Comments