top of page

ബിജെപി കേരള സെല്ലിൻ്റെ 2024 ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 23, 2024
  • 1 min read


ree
ree

ബിജെപി കേരള സെല്ലിൻ്റെ 2024 ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണം കോർണർ മീറ്റിംഗ്, കുടുംബ സംഗമം, ജന സമ്പർക്കം, പബ്ലിക് മീറ്റിംഗ് തുടങ്ങിയ പരിപാടികൾ ഡൽഹിയിലെ വിവിധ മലയാളികൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ഒരു മാസത്തിനകം നടന്നു.

ree
ree

ബിജെപി കേരള സെൽ ഡൽഹി പ്രദേശ് നേതൃത്വം നൽകിയ ഈ പരിപാടികളിൽ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കളായ, ശ്രീ കുമ്മനം രാജശേഖരൻ, ശ്രീ. പി കെ കൃഷ്ണദാസ്, ശ്രീ സന്ദീപ് വര്യർ, ശ്രീ സന്ദീപ് വാചസ്പതി സംഘടന ജനറൽ സെക്രട്ടറി ശ്രീ സുഭാഷ് ജി, ശ്രീ അൽഫോൻസ്

കണ്ണന്താനം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. കേരള സെല്ലിൻ്റെ നേതാക്കളായ ശ്രീ സി ശശിധരൻ, കൺവീനർ, ശ്രീ ശശി മേനോൻ, പ്രഭാരി, ശ്രീ വിനോദ് കുമാർ സഹ് പ്രഭാരി, ശ്രീ വിജയ കുമാർ, കോ കൺവീനർ തുടങ്ങിയവർ നേതൃത്വം നൽകി. മെയ് 18, 19 എന്നീ തീയതികളിൽ ഉത്ത്തം നഗർ, ദിൽഷാദ് കോളനി, കാർത്യായനി ഓഡിറ്റോറിയം മയൂർ വിഹാർ, മെഹ്റോളി, R K പുരം എന്നീ സ്ഥലങ്ങളിൽ നൂറു കണക്കിന് മലയാളികൾ പങ്കെടുത്ത പൊതുയോഗങ്ങൾ നടത്തി.

ree
ree

മയൂർ വിഹാറിലെ പൊതുയോഗത്തിൽ കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കളെ കൂടാതെ തമിഴ് നാട് ബിജെപി അധ്യക്ഷൻ ശ്രീ അണ്ണാ മലേയും പങ്കെടുത്ത് സംസാരിച്ചു. മെയ് 18 ന് പ്രമുഖ മലയാളി മാർക്കറ്റ് ആയ INA മാർക്കറ്റിൽ സമ്പർക്കം നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page