top of page

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ച് രാജ്യം വിട്ടു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 5, 2024
  • 1 min read


ree

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ചു. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ മാസങ്ങളായി പ്രക്ഷോഭം നടക്കുകയായിരുന്നു. ഏകദേശം 300 പേർക്ക് അക്രസംഭവങ്ങളിൽ ജീവൻ നഷ്‍ടമായി. പ്രക്ഷോഭകർ ഔദ്യോഗിക വസതിയിലേക്ക് എത്തിയതോടെയാണ് ഷെയ്ക്ക് ഹസീന ഹെലിക്കോപ്‌‍ടറിൽ രക്ഷപെട്ടത്. പ്രക്ഷോഭം അടിച്ചമർത്താൻ കഴിഞ്ഞില്ലെങ്കിൽ രാജി വെക്കാൻ പ്രധാനമന്ത്രിക്ക് സൈന്യം 45 മിനിട്ട് നേരത്തെ സമയപരിധി നൽകിയിരുന്നു.




ree

തുടർന്ന് പട്ടാളമേധാവി ജനറൽ വകർ-ഉസ്- സമൻ രാജ്യത്തെ അഭിസംബോധന ചെയ്തു. ഉടൻതന്നെ ഇടക്കാല ഗവൺമെന്‍റ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അക്രമവും പ്രക്ഷോഭങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സമരക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും അറിയിച്ചു.




ree

ഔദ്യോഗിക വസതിയിൽ ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ കണ്ണിൽ കണ്ടതെല്ലാം തച്ചുടയ്ക്കുകയും മോഷ്‍ടിക്കുകയും ചെയ്തു. രാഷ്‍ട്രപിതാവായ മുജിബുർ റഹ്‍മാന്‍റെ പ്രതിമയും അവർ തകർത്തു.


ഷെയ്ക്ക് ഹസീനയുടെ വിമാനം ഇന്നു വൈകിട്ട് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ലാൻഡ് ചെയ്തു. ഡൽഹിയിൽ തങ്ങിയ ശേഷം ലണ്ടനിലേക്ക് പോയേക്കുമെന്നാണ് സൂചന.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page