ഫരീദാബാദ് സെന്റ് തോമസ് സ്കൂളിൽ ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് ഹാൾ ഉദ്‌ഘാടനം 18 ന്
- റെജി നെല്ലിക്കുന്നത്ത്
- Feb 17, 2024
- 1 min read
Updated: Feb 17, 2024
ഫരീദാബാദ് സെന്റ് തോമസ് സ്കൂളിൽ ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് ഹാൾ ഉദ്‌ഘാടനം 18 ന്
ഓർത്തഡോൿസ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ നിർവഹിക്കും .
ഫരീദാബാദ് സെന്റ് തോമസ് സ്കൂളിലെ ഡോ . പൗലോസ് മാർ ഗ്രിഗോറിയോസ് ഹാൾ ഉദ്‌ഘാടനം
18 ന് ഞായറാഴ്ച് ഓർത്തഡോൿസ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ ഉദ്‌ഘാടനം ചൈയ്യും. ഫരീദാബാദ് സെക്ടർ 9 ലെ സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ രാവിലെ 7 .15 ന് പ്രഭാത പ്രാർഥന തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് കത്തോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും . 11 .15 ന് സെക്ടർ 8 - ലെ സെന്റ് തോമസ് സീനിയർ സെക്കണ്ടറി സ്കൂളിൽ
കത്തോലിക്ക ബാവക്കും, ഡൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിമെത്രയോസിനും സ്വീകരണം നൽകും 11 .30 നു ഹാളിന്റെ ആശിർവാദവും ഉദ്‌ഘാടനവും നടക്കും. സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ജോൺ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തും . ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി എബ്രഹാം പ്രസംഗിക്കും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .










Comments