top of page

ഫരീദാബാദ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ കൂദാശ ഓഗസ്റ്റ് 15 ന് നിർവഹിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 19, 2024
  • 1 min read
ree

ഫരീദാബാദ് സെക്ടർ 28 ൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ കൂദാശ കർമം ഡൽഹി അതിരൂപതയുടെ മെത്രാപ്പോലീത്താ അഭിവന്ദ്യ അനിൽ കൂട്ടോ 2024 ഓഗസ്റ്റ് 15 നു പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ ദിനത്തിൽ നിരവധി വൈദികരെയും സന്യസ്ഥരെയും നൂറു കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി നിർവഹിച്ചു.

ree

കൂദാശ കർമ്മങ്ങളിൽ ഡൽഹി അതിരൂപതയുടെ മുൻ മെത്രാപ്പോലിത്ത അഭിവന്ദ്യ വിൻസെൻ്റ് കൺസസ്സവോ, ഫരീദാബാദ് ഡീൻ റവ. ഫാ. ജോർജ് മണിമല, ഇടവക വികാരി റവ. ഫാ. മാത്യു കോയിക്കൽ,അതിരൂപത ചാൻസലർ റവ. ഫാ. അൽഫോൺസ് ഷാ, സ്ഥാപക വികാരി റവ. ഫാ. തോമസ് ചമ്പക്കട്ടു ഇടവകയിലെ മുൻ വികാരിമാർ, അതിരൂപതയിലെ മറ്റു വൈദികർ കൂദശാകർമ്മത്തിൽ സഹകാർമ്മികരായിരുന്നു.


1994-ൽ ഡൽഹി അതിരൂപതയുടെ മുൻ മെത്രാപ്പോലിത്ത ദിവൻഗതനായ അഭിവന്ദ്യ അലൻ ഡിലാസ്റ്റിക്കിനാൽ സ്ഥാപിതമായ ഈ ഇടവക വികാരിയുടെ ഒരു ചെറിയ വീടിനോട് ചേർന്നുള്ള ഒരു കപ്പേളയിൽ ആണ് ആധ്യാത്മിക കർമ്മങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ മുപ്പതു വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക് അവസാനം കാണുന്നത് രണ്ടു വർഷം മുൻപ് ഈ ഇടവകയിൽ വികാരിയായി എത്തിയ ഫാ. മാത്യു കോയിക്കലിൻ്റെ കഠിന പ്രയഗ്നം ഒന്നു മാത്രം കൊണ്ടാണ്. അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യവും, ദൈവത്തിലുള്ള അചഞ്ചലമായ അടിയുറച്ച വിശ്വാസം കൂടി ചേർന്നപ്പോൾ സ്വന്തമായി ഒരു നല്ല ദൈവാലയത്തിനായി സ്വപ്നം കണ്ടിരുന്ന ഇടവകാംഗളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചു.

ree

മനോഹരമായ ഈ ദൈവാലയത്തിൻ്റെ ശില്പി ഏറ്റവും കൂടുതൽ ദൈവാലയങ്ങൾ രൂപകല്പന ചെയ്തതിനു ലിംകാ ബുക്കിൽ പേരുള്ള ചങ്ങനാശേരിയിൽ നിന്നുള്ള ഡൽഹിയിലെ കെട്ടിട്ശില്പികളിൽ പ്രശസ്തുനുമായ ശ്രീ രഞ്ജിത് ജോൺ പറമ്പത്ത് ആണ്.


ഈ ദൈവാലയത്തിൻ്റെ അതിമനോഹരമായ മദുബഹ ആരാധനാ കത്തോലിക്കാ ആരാധനാ ദൈവശസ്ത്രത്തിന് അനുസരിച്ച് ഇടവക വികാരി കോയിക്കൽ അച്ചൻ രൂപകല്പന ചെയ്തത് കേരളത്തിൽ നിന്നുള്ള ആരാധനകലയിൽ പ്രാവണ്യം നേടിയിട്ടുള്ള ദിവ്യകാരുണ്യ സഭാ വൈദികൻ സാബു മണ്ണടയുടെ നിർദേശനുസരണം കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിസ്ഡം ഫൈൻ ആർട്സ് ഡയറക്ടർ സെബിൻ്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ആണ് പണി പൂർത്തിയാക്കിയത്.


ഡൽഹി അതിരൂപതയിൽ കോയിക്കൽ അച്ചൻ പണി കഴിപ്പിക്കുന്ന രണ്ടാമത്തെ ദൈവാലയമാണ്. വടക്കേ ഇന്ത്യയിൽ ആദ്യമായി വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ 2006 ൽ ഡൽഹിയിൽ വസന്തുകുഞ്ചിൽ സ്ഥാപിതമായിരിക്കുന്ന ദൈലയമാണ് അച്ചൻ്റെ ആദ്യ ദൈവാലയം. അച്ചൻ തന്നെ ആണ് ഡൽഹി അതിരൂപതയുടെ ഏറ്റവും പുരതനാ ദൈവാലയമായ ഡൽഹിയിൽ ചെങ്കോട്ടയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമത്തിലുള്ള ദൈവാലയത്തിൻ്റെ പുനർനിർമ്മാണം നടത്തിയതും.


കോയിക്കൽ അച്ചൻ പാലാ രൂപതയിലെ കരിമ്പനി ഇടവകയിലെ കോയിക്കൽ ജോസഫ് മേരി ദമ്പതികളുടെ മൂത്ത മകൻ ആണ്.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page