ഫരിദാബാദ് മലയാളി അസോസിയേഷന്റെ ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 6
- 1 min read

ഫരിദാബാദ് മലയാളി അസോസിയേഷന്റെ സെക്ടർ 29 ഏരിയയുടെ ഓണാഘോഷം സെക്ടർ 29 ലെ കമ്മ്യൂണിറ്റി സെൻട്രലിൽ വച്ച് നടന്നു. പരിപാടിയിൽ പ്രസിഡണ്ട് പി എസ് വർഗീസ് അധ്യക്ഷൻ ആയിരുന്നു. ജനറൽ സെക്രട്ടറി എബ്രഹാം കെ പി, ഏരിയാ കൺവീനർ അഖിൽ എസ്, സതികുമാർ സി, ഉഷ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ കായികപരിപാടികളുടെ ഒപ്പം വടംവലിയും അതിനുശേഷം വിഭവസമൃദ്ധമായ സദ്യയും നടന്നു.










Comments