ഫരിദാബാദ് അതിരൂപത സന്തോം ബൈബിൾ കൺവെൻഷൻ നാളെ മുതൽ (നവംബർ 1,2) തീയതികളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 28
- 1 min read
Updated: Oct 31

സാന്തോം ബൈബിൾ കൺവെൻഷൻ നവംബർ 1, 2 തീയതികളിൽ രാവിലെ 8 .30 മുതൽ ന്യൂ ഡെൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ;
നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന് യുവജനങ്ങൾക്കായി പ്രത്യേക പരിപാടി (കിരൺ 2k25) ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി സ്ഥാനാരോഹണ ചടങ്ങ് (നവോദയം) നവംബർ രണ്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തപ്പെടും.
കൺവെൻഷനുവേണ്ടി മെട്രോയിൽ വരുന്നവർ ബ്ലൂ ലൈനിൽ R. K. ആശ്രം മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഗേറ്റ് നമ്പർ 2 വഴി പുറത്തിറങ്ങുക. അവിടെനിന്നും നവംബർ ഒന്ന് രണ്ട് തീയതികളിൽ രാവിലെ 8 മണി മുതൽ 9.30 വരെ ബസ് സർവീസ് ഉണ്ടായിരിക്കും. കൺവെൻഷൻ തീരുന്ന സമയം മുതൽ ഒരു മണിക്കൂർ നേരത്തേക്ക് R. K. ആശ്രം മെട്രോ സ്റ്റേഷനിലേക്ക് തിരിച്ചും ബസ് സർവീസ് ഉണ്ടായിരിക്കും. യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ volunteers മെട്രോ സ്റ്റേഷനിൽ ഉണ്ടായിരിക്കും.










Comments