top of page

ഫ്ലൈറ്റിൽ ദമ്പതികൾക്ക് തൊട്ടടുത്ത് ഡെഡ് ബോഡി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 26
  • 1 min read
ree

മെൽബണിൽ നിന്ന് വെനീസിലേക്ക് ഖത്തർ എയർവേയ്‌സിൽ പറന്ന ദമ്പതികൾക്കാണ് ദുരനുഭവം. ആസ്ത്രേലിയക്കാരായ മിഷേൽ റിംഗ്, ജെനിഫർ കോളിൻ എന്നിവരാണ് വിമാനത്തിൽ തങ്ങൾക്കുണ്ടായ പ്രയാസം മാധ്യമങ്ങൾക്ക് മുമ്പിൽ വിവരിച്ചത്. വിമാനം ദോഹക്ക് മുകളിലൂടെ പറക്കുന്ന സമയത്താണ് ഒരു യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചത്. ക്യാബിൻ ക്രൂ മൃതദേഹം ദമ്പതികളുടെ സമീപത്തെ സീറ്റിൽ എടുത്തുവെച്ചു. കമ്പിളി പുതപ്പുകൊണ്ട് മൃതദേഹം മൂടിവെക്കുകയും ചെയ്തു. മിഷേലും ജെനിഫറും മുന്നിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മാറിയിരിക്കാൻ ഒരുങ്ങിയെങ്കിലും അവർ സമ്മതിച്ചുമില്ല. ഡെഡ് ബോഡിക്ക് സമീപമിരുന്ന് നാല് മണിക്കൂറാണ് അവർക്ക് യാത്ര ചെയ്യേണ്ടി വന്നത്.


ദമ്പതികൾക്ക് നേരിട്ട അസ്വസ്ഥതക്കും ബുദ്ധിമുട്ടിനും ഖത്തർ എയർവേയ്‌സ് ക്ഷമാപണം നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page