ഫ്രാൻസീസ് മാർപാപ്പ നാളെ ജനങ്ങളെ ആശീർവ്വദിക്കും
- പി. വി ജോസഫ്
- Mar 22
- 1 min read

ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് മാർപാപ്പ നാളെ ആശുപത്രിയിൽ നിന്ന് വിശ്വാസ സമൂഹത്തെ ആശീർവ്വദിക്കും. റോമിലെ ജെമെലി ആശുപത്രിയിൽ ഫെബ്രുവരി 14 നാണ് മാർപാപ്പയെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഡബിൾ ന്യമോണിയയിൽ നിന്ന് മാർപാപ്പ സുഖം പ്രാപിച്ചു വരികയാണ്. ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹം മാർപാപ്പയുടെ ആരോഗ്യത്തിനായി നിരന്തരം പ്രാർത്ഥിക്കുന്നുണ്ട്.
ആശുപത്രിവളപ്പിൽ തടിച്ചുകൂടുന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്ത് ആശീർവ്വദിക്കുന്നത് പ്രാദേശിക സമയം ഉച്ചിക്ക് 12 മണിക്ക് ശേഷമായിരിക്കും. വത്തിക്കാൻ മീഡിയയുടെ യൂട്യൂബ് ചാനലിൽ (https://www.youtube.com/watch?v=z5zjiFNne_c) അത് ലൈവായി സംപ്രേഷണം ചെയ്യുന്നതാണ്.










Comments