ഫ്രെഞ്ച് സിനിമയിലെ മുൻകാല ഗ്ലാമർ താരം വിടവാങ്ങി
- ഫിലിം ഡെസ്ക്
- Aug 19, 2024
- 1 min read

ഫ്രെഞ്ച് സിനിമയിലെ ഒരുകാലത്തെ സൂപ്പർ സ്റ്റാറും സുമുഖനുമായ അലെയ്‌ൻ ഡെലോൺ അന്തരിച്ചു. 88 വയസ്സ് ആയിരുന്നു. യൂറോപ്യൻ സിനിമാ മേഖലയിൽ നടൻ, നിർമ്മാതാവ്, കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു. ജനപ്രിയനായ ഡെലോൺ ഒരു താരത്തിനുമപ്പുറം ആരാധക ഹൃദയങ്ങളിൽ സ്ഥാനം നേടിയിരുന്നുവെന്ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോൺ അനുസ്‍മരിച്ചു. മരണ സമയത്ത് മക്കളും മറ്റ് കുടുംബാംഗങ്ങളും അടുത്തുണ്ടായിരുന്നവെന്ന് കുടുംബം ഒരു പ്രസ്താവനയിൽ അറിയിച്ചു. ജനപ്രീതിയുടെ ഉച്ചകോടിയിൽ നിന്നപ്പോൾ വിവാദച്ചുഴിയിലും അകപ്പെട്ടിരുന്നു. സ്ത്രീകളോടുള്ള അദ്ദേഹത്തിന്‍റെ സമീപനം പലപ്പോഴും വിമർശന വിധേയമായിട്ടുണ്ട്.










Comments