പവർഫുൾ പാസ്‍പോർട്ട്; സിംഗപ്പൂർ ഒന്നാമത്
- പി. വി ജോസഫ്
- Jul 24, 2024
- 1 min read

ലോകരാഷ്‍ട്രങ്ങളുടെ പാസ്‍പോർട്ട് റാങ്കിംഗിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിന്. ഹെൻലി പാസ്പോർട്ട് ഇൻഡെക്‌സാണ് റാങ്കിംഗ് നിർണയിച്ച് പുതിയ ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റിൽ ഇന്ത്യൻ പാസ്‍പോർട്ടിന് 82-ആം സ്ഥാനമാണ്. ഇന്ത്യൻ പാസ്‍പോർട്ട് കൈവശമുള്ളവർക്ക് 58 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം. സിംഗപ്പൂർ പാസ്‍പോർട്ട് ഉടമകൾക്ക് 195 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‍പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് രണ്ടാം സ്ഥാനമുണ്ട്. ഈ രാജ്യങ്ങളുടെ പാസ്‍പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം. ഓസ്ട്രിയ, ഫിൻലാൻഡ്, അയർലന്‍റ്, നെതർലാന്‍റ്സ്, സൗത്ത് കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങൾക്കാണ് മൂന്നാം സ്ഥാനം. ബ്രിട്ടൻ, ന്യൂസിലാന്‍റ്, ആസ്ത്രേലിയ എന്നിവ നാലാം സ്ഥാനത്താണ്. കാനഡ ഏഴാമതും, അമേരിക്ക എട്ടാമതും സ്ഥാനത്താണ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.
ഇന്‍റർനഷണൽ എയർ ട്രാൻസ്‍പോർട്ട് അസോസിയേഷൻ (IATA) തയ്യാറാക്കുന്ന വിപുലവും കൃത്യവും സമഗ്രവുമായ ഡാറ്റ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‍പോർട്ട് ഇൻഡെക്‌സ് റാങ്കിംഗ് നിർണയിക്കുന്നത്.
Comentarios