പള്ളി പ്രസംഗം അധിക പ്രസംഗമാക്കരുതെന്ന് മാർപാപ്പ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 17, 2024
- 1 min read

കുർബ്ബാനക്കിടയിൽ വൈദികർ നടത്തുന്ന പ്രസംഗം ഹ്രസ്വമായിരിക്കണമെന്ന് ഫ്രാൻസീസ് മാർപാപ്പ ഉപദേശിച്ചു. പ്രസംഗം നീണ്ടു പോകുന്നത് വിശ്വാസി സമൂഹത്തിന് ബോറടി ഉണ്ടാക്കുകയും അവർ ഉറക്കത്തിലേക്ക് പോകുകയും ചെയ്തെന്നു വരും. വായിച്ച സുവിശേഷത്തിലെ പ്രധാന കാര്യങ്ങൾ ചുരുക്കി പറഞ്ഞു കൊടുക്കുകയാണ് വേണ്ടതെന്നും പ്രസംഗം എട്ട് മിനിട്ടിൽ കൂടരുതെന്നും അദ്ദേഹം ഉപദേശിച്ചു. ഭക്തജനങ്ങളെ കാണുമ്പോൾ ആവേശം കൊള്ളുകയും വലിച്ചുനീട്ടി പ്രസംഗിച്ച് മുഷിപ്പിക്കുകയും ചെയ്യുന്ന ചില വൈദികരെ ഉദ്ദേശിച്ചാണ് മാർപാപ്പയുടെ താക്കീത്.










Comments