പറിച്ചു മാറ്റുന്ന മരങ്ങൾ പലതും പച്ചപിടിക്കുന്നില്ല
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 17, 2024
- 1 min read

നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുന്തോറും കൂടുതൽ മരങ്ങൾ പറിച്ചു മാറ്റേണ്ടതായി വരുന്നുണ്ട്. പല പ്രായത്തിലും പല വലുപ്പത്തിലുമുള്ള മരങ്ങളാണ് മറ്റ് സ്ഥലങ്ങളിൽ നടുക. എന്നാൽ അവയിൽ പലതും ഉണങ്ങിപ്പോകുകയോ മുരടിച്ചു പോകുകയോ ചെയ്യും. മാറ്റി നടുന്ന മരങ്ങളിൽ 42.5 ശതമാനം മാത്രമാണ് അതിജീവിക്കുന്നതെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. അതിജീവന നിരക്ക് 80 ശതമാനം ഉറപ്പ് വരുത്തണമെന്നാണ് 2020 ലെ ഡൽഹി ട്രീ ട്രാൻസ്‍പ്ലാന്‍റേഷൻ നയം നിഷ്ക്കർഷിക്കുന്നത്. എന്നാൽ ഈ ടാർഗറ്റ് കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
2019 മുതൽ 2022 വരെ 1,357 മരങ്ങൾ മാറ്റിനട്ടതിൽ 578 എണ്ണം മാത്രമാണ് പച്ചപിടിച്ചത്. അവയിൽ 452 എണ്ണം മാത്രമാണ് തൃപ്തികരമായ ആരോഗ്യനില വീണ്ടെടുത്തത്. 779 എണ്ണം ഉണങ്ങിപ്പോയി. പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് ആണ് ഈ കണക്ക് പുറത്തുവിട്ടത്.










Comments