top of page

പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകം : ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

  • Writer: VIJOY SHAL
    VIJOY SHAL
  • Jun 6, 2024
  • 1 min read


ree

ഇരവിപേരൂർ : പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും പരിസ്ഥിതി സംരക്ഷണം പ്രകൃതിയുമായുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണം ആധുനിക മനുഷ്യൻ്റെ വികാസത്തിന്റെ അടിസ്ഥാനം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിൻ്റെ വളർച്ച ജീവനാശത്തിൽ അല്ല മറിച്ച് ജീവസംരക്ഷണത്തിലാണ് നിലനിൽക്കുന്നത് അദ്ദേഹം പറഞ്ഞു.ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് നെല്ലാനിക്കൻ, സബ് - റീജൺ ചെയർമാൻ ജോജി പി. തോമസ്, റവ. ജോസഫ് ജോണി, റവ. ഷിബു കെ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, ലാലു തോമസ്, തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഐപ്പ് വർഗീസ്, കുരുൻ ചെറിയാൻ, റോയി വർഗീസ്, ഡോ. കെ.വി തോമസ്, പ്രിൻസിപ്പാൾ സൂസൻ വർഗീസ്, പി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.


Photo : വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. ലാലു തോമസ്, സൂസൻ വർഗീസ്, ഐപ്പ് വർഗീസ്, ജോ ഇലഞ്ഞിമൂട്ടിൽ, സുനിൽ മറ്റത്ത്, ജോജി പി. തോമസ്, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, അഡ്വ. വി.സി സാബു, ഡോ. കെ.വി തോമസ്, റവ. ജോസഫ് ജോണി, റവ. ഷിബു കെ, അഡ്വ. ജോസഫ് നെല്ലാനിക്കൻ,

പി.കെ കുരുവിള, അഡ്വ. എം.ബി നൈനാൻ, തോമസ് വി. ജോൺ, റോയി വർഗീസ് എന്നിവർ സമീപം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page