പരേതനായ ശതകോടീശ്വരനെതിരെ പീഡനപരാതിയുമായി അഞ്ച് സ്ത്രീകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 20, 2024
- 1 min read

ബ്രിട്ടനിലെ പ്രസിദ്ധമായ ഹാരോഡ്‍സ് എന്ന അത്യാഡംബര ഡിപ്പാർട്ട്‍മെന്‍റ് സ്റ്റോർ ശൃംഖലയുടെ ഉടമസ്ഥനായിരുന്ന മൊഹമ്മദ് അൽ ഫയെദിനെതിരെ പീഡനപരാതിയുമായി അഞ്ച് സ്ത്രീകൾ രംഗത്തെത്തി. കഴിഞ്ഞ വർഷം 94-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അഞ്ച് പേരാണ് പരസ്യമായി മൊഴി നൽകിയതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന 20 പേർ പരാതി നൽകിയിട്ടുണ്ടെന്ന് സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ മാനേജ്‍മെന്‍റ് വെളിപ്പെടുത്തി. അൽ-ഫയെദ്: പ്രിഡേറ്റർ അറ്റ് ഹാരോഡ്‍സ് എന്ന BBC ഡോക്യുമെന്‍ററിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ലണ്ടൻ, പാരീസ്, അബുദാബി എന്നിവിടങ്ങളിൽ വെച്ച് ലൈംഗികമായി തങ്ങളെ ചൂഷണം ചെയ്തുവെന്നാണ് സ്ത്രീകൾ പരാതിപ്പെട്ടിരിക്കുന്നത്.
ഈ വെളിപ്പെടുത്തൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ ഇപ്പോഴത്തെ മാനേജ്‍മെന്‍റ് പരാതിക്കാരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

1997 ൽ ഡയാന രാജകുമാരിക്കൊപ്പം പാരീസിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട ഡോഡി എന്നറിയപ്പെട്ടിരുന്ന മൊഹമ്മദ് ഫയെദിന്‍റെ പിതാവാണ് ഇപ്പോൾ മരണാനന്തരം ആരോപണം നേരിടുന്നത്.










Comments