പരേഡിന് നേരത്തെ എത്താം; മെട്രോ സർവ്വീസ് പുലർച്ചെ 3 മണി മുതൽ
- പി. വി ജോസഫ്
- Jan 25
- 1 min read

റിപ്പബ്ലിക്ക് ദിന പരേഡ് നേരിട്ട് കാണാൻ പോകുന്നവർക്ക് നേരത്തെതന്നെ കർത്തവ്യപഥിൽ എത്തിച്ചേരാം. ഡൽഹി മെട്രോ എല്ലാ ലൈനുകളിലും നാളെ പുലർച്ചെ 3 മണിക്ക് സർവ്വീസ് ആരംഭിക്കും. DMRC ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
രാവിലെ 6 മണി വരെ 30 മിനിട്ട് ഇടവിട്ടാണ് സർവ്വീസ് ഉണ്ടായിരിക്കുക. അതിന് ശേഷം പതിവു സമയക്രമത്തിൽ എല്ലാ ലൈനുകളിലും സർവ്വീസ് നടത്തുന്നതാണ്.
അതിനിടെ, റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളിലും CISF സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചില സ്റ്റേഷനുകളിൽ യാത്രക്കാരുടെ നീണ്ട നിര കാണാം. ജനുവരി 27 വരെ കർശന സുരക്ഷാ പരിശോധന തുടരും. യാത്രക്കാർ അത് കണക്കിലെടുത്ത് നേരത്തെ പുറപ്പെടണമെന്നും, പരിശോധനയുമായി സഹകരിക്കണമെന്നും DMRC കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പ്രിൻസിപ്പൽ എക്‌സിക്യുട്ടീവ് ഡയറക്‌ടർ അനൂജ് ദയാൽ പറഞ്ഞു.










Comments