പരീക്ഷ പേടി അകറ്റാൻ കുട്ടികൾക്ക് സെമിനാർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 22, 2024
- 1 min read

ഫാരീദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റും കാറ്റിക്കിസം ഡിപ്പാർട്മെന്‍റും സംയുക്തമായി #RRR‘24 & Alive എന്ന വൺ ഡേ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫാ. എബ്രഹാം ചെമ്പോട്ടിക്കൽ വർക്‌ഷോപ്പ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനും പരീക്ഷ പേടി അകറ്റുന്നതിനും ഒക്കെയാണ് സെമിനാർ സംഘടിപ്പിച്ചത്. രൂപതയുടെ ഈസ്റ്റ് സോൺ ഇടവകകളിലെ കുട്ടികൾക്കായിരുന്നു ഈ സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ 110 കുട്ടികളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു










Comments