top of page

പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് സ്വീകരണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 28
  • 1 min read
ree

ന്യൂഡൽഹി : അവയവ ദാനത്തിന് രാജ്യത്ത് കൂടുതൽ പ്രചാരണം നൽകണമെന്ന് പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപുറം. ദൈവീക കരങ്ങളാണ് തന്നിലൂടെ പ്രവർത്തിക്കുന്നത്. അവയവ ദാതാക്കളും അവരുടെ കുടുംബങ്ങളുമാണ് അവാർഡുകളുടെ യഥാർത്ഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ അവാർഡായ പത്മ ഭൂഷൺ പുരസ്ക്കാരം രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയ ഡോ. ജോസ് ചാക്കോയ്ക്ക് പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടയുടെ ഡൽഹി ചാപ്റ്റർ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ree

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ഡൽഹി കേരള ഹൗസിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദീപിക എഡിറ്റർ (നാഷണൽ അഫയേർസ്) ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഹാരിസ് ബീരാൻ എംപി, ദൂരദർശൻ ഡയറക്റ്റർ ജനറൽ സതീഷ് നമ്പൂതിരിപ്പാട്, മുതിർന്ന പത്രപ്രവർത്തകൻ ആർ. പ്രസന്നൻ, ഡോ. ദീപ്തി ഭല്ല ഓംചേരി , തോമസ് കോളേജ് പൂർവ വിദ്യാർത്ഥി ഫാ. ജോസ് വയലികളപ്പുര എസ്.ജെ. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് കെ.എൻ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ജോസ് ചാക്കോയ്ക്ക് പ്രത്യേക സ്മരണിക കെ.വി.തോമസും ജോർജ് കള്ളിവയലും ചേർന്ന് സമ്മാനിച്ചു. അൽഫോൻസ് കണ്ണന്താനം, ഡൊമിനിക് ജോസഫ്, കുരുവിള ജോർജ് എന്നിവർ പൊന്നാട അണിയിച്ചു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ജോസ് ചാക്കോ ചടങ്ങിൽ കേക്ക് മുറിച്ചു. അഗസ്റ്റിൻ പീറ്റർ സ്വാഗതവും ജനറൽ സെക്രട്ടറി ജോസഫ് ഇമ്മാനുവൽ നന്ദിയും പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page