പൂർവ്വ സൈനിക നേഴ്സിങ് ഓഫീസേഴ്സ് അസോസിയേഷൻറെ ഓഫീസ് മെഹരുളിയിൽ ഉദ്ഘാടനം ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 10, 2024
- 1 min read

ന്യൂഡൽഹി,, ജീവിതത്തിൽ നിത്യം ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സന്തോഷം കൊണ്ട് സ്ത്രീകൾ സ്വയം ശാക്തീകരിക്കണം.ഓരോ ദിവസവും പുതിയ പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ നമുക്ക് കഴിയണം. ,,ശ്രീ ശാക്തീകരണം വിവിധ സാമൂഹിക പ്രശ്നങ്ങളിലൂടെ ജീവിതം നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ അവരെ സജ്ജമാക്കുകയും അനുവദിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം നേടി വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ ആനുകൂല്യങ്ങൾക്ക് വേണ്ടി മനുഷ്യൻ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നമുക്ക് ഉള്ളത്. ഭാരതീയ പൂർവ്വ സൈനിക നേഴ്സിങ് ഓഫീസേഴ്സ് അസോസിയേഷൻറെ ഓഫീസ് മെഹരുളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട്, ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള (BPD കേരള )ചെയർമാൻ ടി കെ അനിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ അഭിനേത്രിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ,M.R. രജീഷ്, ബ്രിഗേഡിയർ ,എസ് സുലോചന ,കേണൽ ടി പി പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
രക്ഷാധികാരി
മേജർ ജനറൽ എ കമലം
പ്രഭാരി
ബ്രിഗേഡിയർ എസ് സുലോചന
പ്രസിഡന്റ്
കേണൽ ടി പി പൊന്നമ്മ
വൈസ് പ്രസിഡന്റ്
കേണൽ സുഷമ
ജനറൽ സെക്രട്ടറി
ബ്രിഗേഡിയർസുനിത ശർമ്മ
എവെന്റ്റ് മാനേജർ
കേണൽ കാന്ത
ട്രെഷറർ
കേണൽ റോസക്കുട്ടി
കേണൽ ലളിതാമ്മ ബാലൻ
തുടങ്ങി 25 എക്സിക്യൂട്ടീവ് കമ്മറ്റി പ്രവർത്തിച്ചുവരുന്നു.










Comments