പൂവാലന്മാർ സൂക്ഷിക്കുക; സ്‍ക്വാഡ് പൊക്കും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 17
- 1 min read

പെൺകുട്ടികൾക്ക് ശല്യമാകുന്ന പൂവാലന്മാരെ തൂക്കിയെടുക്കാൻ ഡൽഹി പോലീസിന്‍റെ സ്‍ക്വാഡ് റെഡി. ശിഷ്‍ടാചാർ എന്ന ആന്‍റി-ഈവ് ടീസിംഗ് സ്‍ക്വാഡിലെ വനിതാ പോലീസ് ഉൾപ്പെടെ ഉള്ള സംഘം പബ്ലിക് പ്ലേസുകളിലൂടെ കറങ്ങും. സ്ത്രീകളുടെ സുരക്ഷക്കാണ് ഫോക്കസ്. വാക്കാലോ പ്രവർത്തിയാലോ പെൺകുട്ടികളെ ശല്യപ്പെടുത്തുന്നവരെ ഉടനടി കൈകാര്യം ചെയ്യും. പബ്ലിക് ട്രാൻസ്‍പോർട്ടുകളിൽ മിന്നൽ പരിശോധനകളും ഉണ്ടാകും. സത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും, ഇടപെടാനും, ഇരയാകുന്നവരെ സഹായിക്കാനുമാണ് ഇത്തരമൊരു ദൗത്യം.










Comments