പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 4, 2024
- 1 min read

കേരളത്തിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 13 ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് നവംബർ 20 ലേക്കാണ് മാറ്റിയത്. കേരളത്തിന് പുറമെ പഞ്ചാബിലെയും ഉത്തർ പ്രദേശിലെയും ഉൾപ്പെടെ ആകെ 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത് തീയതി മാറ്റണമെന്ന് കേരളത്തിലെ എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. പാലക്കാട് തീയതി മാറ്റിക്കൊണ്ടുള്ള തീരുമാനം പൊതുവെ പാർട്ടികളെല്ലാം സ്വാഗതം ചെയ്തെങ്കിലും, തീരുമാനം വൈകിയതിൽ പലരും അമർഷം പ്രകടിപ്പിച്ചു. വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല. നവംബർ 23 നാണ് വോട്ടെണ്ണൽ.
Bình luận