പോലീസിന് മുന്നിൽ അഛൻ മകളെ വെടിവെച്ചു കൊന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 16
- 1 min read

കുടുംബക്കാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം പരസ്യമായി നിരസിച്ച മകളെ അഛൻ വെടിവെച്ചു കൊന്നു. തർക്ക പരിഹാരത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് മൂപ്പന്‍മാരുടെയും മുന്നിലാണ് തനു ഗുർജർ എന്ന 20-കാരിയായ മകൾ പിടഞ്ഞു മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ദാരുണ സംഭവം.
സംഭവത്തിന് ഏതാനും മണിക്കൂർ മുമ്പ് വിവാഹ കാര്യത്തിൽ കുടുംബത്തെ വിമർശിച്ചുകൊണ്ട് തനു ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 52 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയിൽ അഛൻ മഹേഷിനെയും മറ്റ് കുടുംബാംഗങ്ങളെയും നിശിതമായി വിമർശിക്കുന്നുണ്ട്. ദിവസവും താൻ മർദ്ദനം ഏൽക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്. വീഡിയോ കണ്ട് പ്രശ്നം പരിഹരിക്കാനാണ് പോലീസ് എത്തിയത്. എന്നാൽ അവർക്ക് മുന്നിൽ അഛൻ മകളുടെ നെഞ്ചിലേക്ക് വെടിയുതിർത്തു. അയാളെ പോലീസ് അറസ്റ്റ് ചെയ്ത് തോക്ക് പിടിച്ചെടുത്തു.










Comments