top of page

പെറുവിന്‍റെ മുൻ പ്രസിഡന്‍റ് ഫ്യുജിമോറി അന്തരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 12, 2024
  • 1 min read
ree

മനുഷ്യാവകാശ ധ്വംസനത്തിന് അധികാരത്തിൽ നിന്ന് പുറത്താകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത പെറുവിലെ മുൻ പ്രസിഡന്‍റ് ആൽബർട്ടോ ഫ്യുജിമോറി അന്തരിച്ചു. കാൻസർ ബാധിതനായ ഫ്യുജിമോറി വർഷങ്ങളായി ചികിത്സയിലായിരുന്നു. 86 വയസ്സ് ആയിരുന്നു.


1990 മുതൽ 2000 വരെയാണ് അദ്ദേഹം അധികാരം കൈയ്യാളിയത്. അഴിമതി ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ടു. ഗറില്ല തീവ്രവാദികളെ അടിച്ചമർത്തിയതിനെ തുടർന്നാണ് മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഉയർന്നത്. തുടർന്ന് നാടുവിട്ടെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ടു. അഴിമതി, അധികാര ദുർവിനിയോഗം, മനുഷ്യാവകാശ ധ്വംസനം എന്നിങ്ങനെ നിരവധി കുറ്റങ്ങൾക്ക് 25 വർഷത്തേക്ക് ജയിലിൽ അടച്ചു. ഭരണഘടന പ്രകാരം മാപ്പ് ലഭിച്ചതിനെ തുടർന്ന് 15 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ മോചിതനായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page