പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലുള്ള വകുപ്പുകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 11, 2024
- 1 min read

മന്ത്രിമാരെക്കുറിച്ച് പറയുമ്പോഴൊക്കെ അവർ വഹിക്കുന്ന വകുപ്പ് ചേർത്ത് പറയുന്നതിനാൽ ഏത് വകുപ്പിന്‍റെ മന്ത്രിയാണ് എന്നത് എല്ലാവർക്കും അറിയാം. എന്നാൽ പ്രധാനമന്ത്രി ചുമതല വഹിക്കുന്ന വകുപ്പുകളെക്കുറിച്ച് പലപ്പോഴും അറിയാറില്ല. പുതിയ മന്ത്രിസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പേഴ്‌സണെൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിന്‍റെ മേൽനോട്ടമാണ് വഹിക്കുക. അതിന് പുറമെ, അണുവോർജ്ജ വകുപ്പിന്‍റെയും ബഹിരാകാശ വകുപ്പിന്‍റെയും ചുമതലയും അദ്ദേഹത്തിനാണ്. മറ്റ് മന്ത്രിമാർക്ക് ഇതുവരെ അലോട്ട് ചെയ്തിട്ടില്ലാത്ത വകുപ്പുകൾ ഉണ്ടെങ്കിൽ അതിന്‍റെ ചുമതലയും അദ്ദേഹമാണ് വഹിക്കുക.










Comments