top of page

പ്രധാനമന്ത്രി ഇറ്റലിയിൽ; ലോകനേതാക്കളുമായി ചർച്ച നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 14, 2024
  • 1 min read


ree

ഇറ്റലിയിൽ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോനി നമസ്തേ പറഞ്ഞ് സ്വീകരിച്ചു. G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ശ്രീ നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചിരുന്നു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ഔട്ട്‍റീച്ച് സെഷനെ അദ്ദേഹം അഭിസംബോധന ചെയ്യും. മൂന്നാം തവണ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ശ്രീ നരേന്ദ്ര മോദി നടത്തുന്ന ആദ്യത്തെ വിദേശ സന്ദർശനമാണ് ഇത്.


വിവിധ ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഫ്രെഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഉക്രേനിയൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്‍കി എന്നിവരുമായി അദ്ദേഹം സംഭാഷണം നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page