പ്രണയച്ചതി: യുവതിയുടെ ആത്മഹത്യയിൽ IRS ഓഫീസർ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 27, 2024
- 1 min read
നോയിഡ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ യുവതി തൂങ്ങി മരിച്ചു, യുവാവ് അറസ്റ്റിലുമായി. നോയിഡ സെക്‌ടർ 100 ലെ ലോട്ടസ് ബോൾവാർഡ് അപ്പാർട്ട്‍മെന്‍റിലെ ടവർ 8 ൽ പോലീസ് സംഘം എത്തിയപ്പോഴാണ് അയൽവാസികൾ അമ്പരന്നത്. BHEL ലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‍മെന്‍റിൽ ഉദ്യോഗസ്ഥയായ ശിൽപ്പ ഗൗതമാണ് സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.
സംഭവത്തിൽ ഇന്ത്യൻ റവന്യു സർവ്വീസ് ഓഫീസറായ സൗരഭ് മീണയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷമായി ഇവർ റിലേഷൻഷിപ്പിൽ ആയിരുന്നെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. വിവാഹ വാഗ്‌ദാനം നൽകിയെങ്കിലും അയാൾ ചതിക്കുകയായിരുന്നു. പിന്നീട് രണ്ട് പേരും നിരന്തരം വഴക്കിടുകയും യുവതിക്ക് ദേഹോപദ്രവം ഏൽക്കുകയും ചെയ്തതായും അവർ പറഞ്ഞു.
അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി. കോടതി അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തെന്ന് നോയിഡ അഡീഷണൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മനീഷ് കുമാർ മിശ്ര പറഞ്ഞു.










Comments