പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം. പ്രതിക്ക് 15 വർഷം കഠിനതടവ്.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 9
- 1 min read

ന്യൂഡൽഹി:10 വയസ്സിൽത്താഴെയുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 2 ലക്ഷംരൂപ പിഴയും കോടതി ശിക്ഷവിധിച്ചു. ന്യൂഡൽഹി ജയ്ത്ത്പൂർ സ്വദേശി മുഹമ്മദ് മുജാഹിദ് (25) സാക്കേത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോകോടതി ജഡ്‌ജി അനു അഗർവാൾ ശിക്ഷിച്ചത്.
2019 ജൂൺ മാസത്തിൽ പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ന്യൂഡൽഹി ജയ്ത്ത്പൂർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. വിചാരണ സമയത്ത് പീഡനത്തിനിരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പലപ്പോഴും കാല ക്രമേണ പ്രതിയുടെ മുഖം മറന്നുപോകാനും പ്രതിയുടെ ശാരീരിക രൂപം മാറാനും ഉള്ള സാധ്യത ഉള്ളതിനാൽ ഇരകൾക്ക് പലപ്പോഴും പ്രതിയെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ മറ്റു സാഹചര്യ തെളിവുകൾ കണക്കിലെടുക്കേണ്ടത് അത്യാവശ്യം ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ കേസിൽ ഫോറൻസിക് തെളിവുകളും മറ്റു സാഹചര്യ തെളിവുകളും പ്രതിക്ക് എതിരാണെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.
പീഡനത്തിന് ഇരയായ കുട്ടിയെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി 10.5 ലക്ഷം രൂപ ജീവനാംശം നൽകുവാനും കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്ത് വേണുഗോപാൽ ഹാജരായി.
Comments