top of page

മദ്യം കൊടുക്കാം; പ്രായം നോക്കണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 12, 2024
  • 1 min read
ree

ഡൽഹിയിൽ ബാറുകൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം നൽകാമെങ്കിലും വരുന്നവരുടെ ഐഡന്‍റിറ്റി കാർഡ് പരിശോധിച്ച് പ്രായം വെരിഫൈ ചെയ്യണമെന്ന് സർക്കാർ ഉത്തരവ് നൽകി. 2009 ലെ എക്‌സൈസ് നിയമം അനുസരിച്ച് ഡൽഹിയിൽ 25 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്കാണ് മദ്യം നൽകാൻ അനുമതി. എന്നാൽ പ്രായം കുറഞ്ഞവർക്കും മദ്യം നൽകുന്ന നിയമലംഘനം വ്യാപകമായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാരിന്‍റെ നടപടി. എക്സൈസ് ഡിപ്പാർട്ട്‍മെന്‍റിന് നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ലംഘനം ശ്രദ്ധയിൽ പെട്ടാൽ നിയമ പ്രകാരം നടപടി എടുക്കുന്നതാണ്.


കസ്റ്റമറിന്‍റെ പ്രായം വെരിഫൈ ചെയ്യുന്നത് ഹാർഡ് കോപ്പി നോക്കി വേണമെന്നും നിർദ്ദേശമുണ്ട്. മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന കോപ്പി വ്യാജമായി ഉണ്ടാക്കിയതോ തിരുത്തൽ വരുത്തിയതോ ആകാനുള്ള സാധ്യത മുൻനിർത്തിയാണ് ഹാർഡ് കോപ്പി കാണിക്കണമെന്ന നിർബന്ധം മുന്നോട്ടു വെക്കുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page