top of page

പ്രോപ്പർട്ടി ടാക്‌സിന് ഇനി ചെക്ക് സ്വീകരിക്കില്ല

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 6, 2024
  • 1 min read

ന്യൂഡൽഹി: പ്രോപ്പർട്ടി ടാക്‌സ് അടയ്ക്കാൻ ചെക്ക് തയ്യാറാക്കി വെച്ചിട്ടുണ്ടെങ്കിൽ ഉടനെ അടയ്ക്കണം. ഈ മാസം 30 വരെ സമയമുണ്ട്. ജൂലൈ 1 മുതൽ ചെക്ക് സ്വീകരിക്കേണ്ടെന്നാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്‍റെ തീരുമാനം. ചെക്ക് മടങ്ങുന്ന സംഭവങ്ങളും, തുടർന്ന് നീണ്ടുപോകുന്ന നിയമനടപടികളും മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾക്ക് നൽകിയ ഒരു പ്രസ്താവനയിൽ MCD വ്യക്തമാക്കി.

UPI, വാലറ്റ് മുതലായ ഡിജിറ്റൽ പേമെന്‍റും, ഓൺലൈൻ പേമെന്‍റും നടത്താവുന്നതാണ്. ഡിമാന്‍റ് ഡ്രാഫ്റ്റും, പേ ഓർഡറും സ്വീകരിക്കും. ഓൺലൈൻ പേമെന്‍റ് രീതികളാണ് നികുതിദായകർക്ക് ഏറ്റവും സൗകര്യപ്രദമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. വീട്ടിലിരുന്ന് ചെയ്യാമെന്നതും, അതിവേഗം ചെയ്യാമെന്നതും, ഉടനടി രസീത് കിട്ടുമെന്നതും വലിയ സൗകര്യമാണ്. MCD യുടെ വെബ്ബ്സൈറ്റിലും ആപ്പിലും അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page