പ്രിഗ്‌നൻസി ബുക്കിലെ "ബൈബിൾ": കരീന കപൂറിന് കോടതി നോട്ടീസ്
- പി. വി ജോസഫ്
- May 14, 2024
- 1 min read

ആഹാരം, വ്യായാമം, ഫിറ്റ്‍നസ് എന്നിവയും, പിറക്കാൻ പോകുന്ന കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കവും സംബന്ധിച്ച് ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് ബോളിവുഡ് നടി കരീന കപൂർ തയ്യാറാക്കിയ "കരീന കപൂർ ഖാൻസ് പ്രിഗ്‌നൻസി ബൈബിൾ" എന്ന പുസ്തകം.
"ബൈബിൾ" എന്ന പദം ഉപയോഗിച്ചത് ക്രൈസ്തവ സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് അഭിഭാഷകനായ ക്രിസ്റ്റഫർ ആന്‍റണിയുടെ പരാതി. ജബൽപൂരിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ആന്‍റണി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. കരീന കപൂറിനും പുസ്തകത്തിന്‍റെ വിൽപ്പനക്കാർക്കുമെതിരെ കേസ് എടുക്കണമെന്നും പുസ്തകത്തിന്‍റെ വിൽപ്പന നിരോധിക്കണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ തുടർന്ന് കോടതി കരീന കപൂറിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് ഗുർപാൽ സിംഗ് അഹ്‌ലുവാലിയയുടെ സിംഗിൾ ബെഞ്ചാണ് പുസ്തകത്തിന്‍റെ ശീർഷകത്തിൽ "ബൈബിൾ" പദം ഉപയോഗിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.










Comments