പെന്തക്കുസ്‍താ ദിനത്തിൽ പള്ളികളിൽ കുരുന്നുകളെ എഴുത്തിനിരുത്തുന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 18, 2024
- 1 min read

നാളെ പെന്തക്കുസ്താ ദിനത്തോട് അനുബന്ധിച്ച് ഫരീദാബാദ് രൂപതയിലെ വിവിധ പള്ളികളിൽ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് നടക്കും. ആർ.കെ.പുരം സെന്‍റ് പീറ്റേഴ്‌സ് ഇടവകയിൽ രാവിലെ 11 മണിയുടെ കുർബ്ബാനക്ക് ശേഷമാണ് ചടങ്ങ്. കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ അതിനായി ഒരുങ്ങി (അരിയും പാത്രവുമായി) എത്തണമെന്ന് അറിയിച്ചിട്ടുണ്ട്.
ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ രാവിലെ 7 മണിക്കും 9 മണിക്കുമുള്ള കുർബ്ബാനകൾക്ക് ശേഷം എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നതാണ്.
പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ നാളെ രാവിലെ 8.30 നുള്ള കുർബ്ബാനക്ക് ശേഷമാണ് എഴുത്തിനിരുത്തൽ ചടങ്ങ്.
നേബ്‍സരായ് ഹോളി ഫാമിലി ദേവാലയത്തിൽ രാവിലെ 7.30 നുള്ള കുർബ്ബാനക്ക് ശേഷം ചടങ്ങ് നടക്കും.










Comments