പുട്ടിനെ വിളിച്ച് ട്രംപ്; യുദ്ധം കടുപ്പിക്കരുതെന്ന് ആവശ്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 11, 2024
- 1 min read

അമേരിക്കയിലെ നിയുക്ത പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. ഉക്രെയിനുമായുള്ള യുദ്ധം കടുപ്പിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കൻ സൈന്യത്തിനുള്ള ഗണ്യമായ സാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം പുട്ടിനെ ഓർമ്മിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്താനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. നേരത്തെ ഉക്രേനിയൻ പ്രസിഡന്‍റ് സെലൻസ്ക്കിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. ഇലോൺ മസ്ക്കും സംഭാഷണത്തിൽ പങ്ക് ചേർന്നിരുന്നു.
റഷ്യ കുർസ്ക്ക് മേഖലയിൽ ഉക്രെയിനെതിരെ വൻ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പതിനായിരത്തിൽ പരം ഉത്തര കൊറിയൻ സൈനികരെയും ഉൾപ്പെടുത്തിക്കൊണ്ട് യുദ്ധം കടുപ്പിക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. 50,000 ൽ പരം സൈനികരെ വിന്യസിച്ചുള്ള യുദ്ധ സന്നാഹമാണ് റഷ്യ നടത്തുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഇടപെടൽ.










Comments