പുകമഞ്ഞിൽ പുകയുന്ന ഡൽഹി; മലിനീകരണം ഗുരുതരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 14, 2024
- 1 min read

ഡൽഹി നിവാസികൾ രണ്ട് ദിവസമായി പുകമഞ്ഞിൽ പുകയുകയാണ്. രാവിലെ ഉണർന്നെണീറ്റാൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് കാണുന്നത്. മോണിംഗ് വാക്കിന് പുലർച്ചെ പുറത്തിറങ്ങുന്നവർക്ക് തുമ്മലും ചുമയും മുതൽ ശ്വാസതടസ്സം വരെ അനുഭവപ്പെടാറുണ്ട്. അതിനിടെ എയർ ക്വാളിറ്റി ഇൻഡെക്‌സ് ഇന്നു രാവിലെ 6 മണിക്ക് 432 എന്ന ഗുരുതരമായ തോത് രേഖപ്പെടുത്തി. മൂടൽ മൂലം ദൃശ്യക്ഷമത കുറഞ്ഞത് ഫ്ലൈറ്റ് സർവ്വീസുകളെയും ബാധിച്ചിട്ടുണ്ട്. ഫ്ലൈറ്റുകൾ വൈകാൻ ഇടയുണ്ടെന്നും സ്റ്റാറ്റസ് വെരിഫൈ ചെയ്ത് എയർപോർട്ടിൽ എത്തിയാൽ മതിയെന്നും സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്‌സിൽ ഇൻഡിഗോ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.










Comments