പാക്കിസ്ഥാനികളെ ഉടൻ നാടുകടത്തും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 25
- 1 min read

ഇന്ത്യയിൽ കഴിയുന്ന എല്ലാ പാക്കിസ്ഥാൻ പൗരന്മാരെയും കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരോടും ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗവൺമെന്‍റ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതിൽ പാക്കിസ്ഥാന്‍റെ പങ്കിന് തെളിവുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി,റഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ വിദശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ തെളിവുകൾ ഇന്നലെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു.
Comments