top of page

നവോദയം ഓണാഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 28
  • 1 min read

ree

നവോദയം രാമകൃഷ്ണപുരം ശാഖയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

2025 ഓഗസ്റ്റ് 31 ഞായറാഴ്ച, മാധവപുരം, സെൻട്രൽ ഗവ. റസിഡൻഷ്യൽ കോംപ്ലക്സിൽ ഉള്ള കമ്യൂണിറ്റി ഹാളിൽ വച്ച് രാവിലെ 9 മണി മുതൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.


രാവിലെ 9 മണിക്ക് മാതൃക ബാലഗോകുലത്തോടെ പരിപാടികൾ ശുഭാരംഭം കുറിക്കും. തുടർന്ന്, മാവേലിമന്നന് വരവേൽപ്പും, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, തിരുവാതിരകളിയും നവോദയ അംഗങ്ങൾക്കുള്ള വിവിധയിനം കളികളും വടംവലിയും നടക്കും.


ശാഖയിലെ ഈ വർഷം ഷഷ്ടിപൂർത്തിയായവരെയും ആദരിക്കുന്ന ചടങ്ങും പത്തിലും പന്ത്രണ്ടിലും വിജയികളായവരെ അനുമോദിക്കുന്ന പരിപാടിയും ഉണ്ടായിരിക്കും. പിന്നീട് വിഭവ സമൃദ്ധമായ ഓണസദ്യ !

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page