top of page

നന്ദിനിയുടെ നന്മ ഇനി ഡൽഹിയിലും

  • പി. വി ജോസഫ്
  • Nov 22, 2024
  • 1 min read
ree

ദക്ഷിണേന്ത്യയിൽ ജനപ്രീതിയാർജ്ജിച്ച നന്ദിനി പാലും പാലുൽപ്പന്നങ്ങളും ഇനി ഡൽഹിയിലും ലഭിക്കും. മദർ ഡയറിയും അമൂലും ആധിപത്യം പുലർത്തുന്ന വിപണിയിലേക്കാണ് നന്ദിനിയുടെ കടന്നുവരവ്. കർണാടക മിൽക്ക് ഫെഡറേഷന്‍റെ ഉൽപ്പന്നങ്ങളുടെ ഡൽഹിയിലെ വിതരണം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ ഉൽഘാടനം ചെയ്തു. സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. KMF ഉം മാണ്ഡ്യ മിൽക്ക് യൂണിയനും ചേർന്നാണ് ഡൽഹി-NCR മേഖലയിൽ നന്ദിനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുക. പ്രതിദിനം ഏകദേശം 4 ലക്ഷം ലിറ്റർ പാലാണ് ലഭ്യമാക്കുക. എതിർ ബ്രാൻഡുകളേക്കാൾ അൽപ്പം വില കുറച്ച് നൽകാനാണ് തീരുമാനം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page