നടി കനകലത അന്തരിച്ചു
- സ്വന്തം ലേഖകൻ
- May 7, 2024
- 1 min read

പാർക്കിൻസൻ രോഗത്തിനും മറവിരോഗത്തിനും ദീർഘനാളായി ചികിത്സയിൽ കഴിഞ്ഞിരുന്ന നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ആയിരുന്നു അന്ത്യം.
നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയത്. മുന്നൂറ്റൻപതോളം സിനിമകളിൽ വേഷമിട്ട കനകലത പല ജനപ്രിയ സീരിയലുകളിലും അഭിനയിച്ചു. കിലുകിൽ പമ്പരം, അനിയത്തിപ്രാവ്, കൗരവർ, കിരീടം മുതലായ പല ഹിറ്റ് സിനിമകളുടെയും ഭാഗമായിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.










Comments