top of page

നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല ഫെബ്രുവരി 18-ന്

  • റെജി നെല്ലിക്കുന്നത്ത്
  • Feb 13, 2024
  • 1 min read
ree

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി 18 ഞായറാഴ്ച (1199 കുംഭം 5) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ആരംഭം കുറിക്കും.

രാവിലെ 4:30-ന് നിർമ്മാല്യ ദർശനം, 7 മണി മുതൽ ഉഷഃപൂജയും വിശേഷാൽ പൂജകളും 9 മണിക്ക് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി പകരുന്നു. 9:30 മുതൽ വികാസ്‌പുരി നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 11:30-ന് ഉച്ചപൂജ, 12:00-ന് അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാവും നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭ്യമാണ്.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം വലിയ പൊങ്കലയിൽ പങ്കെടുക്കുവാൻ ഭക്ത ജനങ്ങൾ എത്തിച്ചേരും. പൊങ്കാല കൂപ്പണുകളും മറ്റു വഴിപാടുകളും ബുക്ക്‌ ചെയ്യുവാനുള്ള രസീതുകൾ ഏരിയ കോർഡിനേറ്റർമാരിലും കൂടാതെ അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന കൗണ്ടറുകളിലും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9289886490, 9868990552, 8800552070 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page