top of page

നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും

  • പി. വി ജോസഫ്
  • Mar 16, 2024
  • 1 min read

New Delhi: ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ഡൽഹി കന്‍റോൺമെന്‍റ് ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് കാരണം. മുനീർക്ക, ആർ.കെ.പുരം, ജെഎൻയു എന്നിവ ഉൾപ്പെടെ ഇരുപതോളം ഏരിയകളിലാണ് തടസ്സം നേരിടുക. പാലം റിസർവോയറിന്‍റെ കമാൻഡിംഗ് ഏരിയകളിലും മുടക്കമുണ്ടാകും.

അതിനിടെ, വേനൽക്കാലത്തെ ജലദൗർലഭ്യത്തിന് ഹ്രസ്വകാല, ദീർഘകാല പരിഹാരം കാണാനുള്ള ഒരു പദ്ധതിക്ക് രൂപം നൽകാൻ ഡൽഹി അസംബ്ലി ഇന്നലെ ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഭൂഗർഭ ജലസ്രോതസ്സ് പരമാവധി പ്രയോജനപ്പെടുത്താനും ജലലഭ്യത വർധിപ്പിക്കാനും നടപടികൾ സ്വീകരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page