നഗരത്തെ നടുക്കി ഇരട്ട കൊലപാതകം; അമ്മയും മകനും കുത്തേറ്റ് മരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 3
- 1 min read

ലാജ്‍പത് നഗർ പാർട്ട്-1 ലെ ഫ്ലാറ്റിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 42 വയസുള്ള രുചിക സെവാനി, 14 വയസുള്ള മകൻ ക്രിഷ് എന്നിവരെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം ബെഡ്‍റൂമിലും മകന്‍റേത് വാഷ്‍റൂമിലും ആയിരുന്നു. തന്‍റെ ഫോൺ കോളുകൾക്ക് പ്രതികരണമില്ലെന്നും വാതിൽക്കൽ ചോരപ്പാടുകൾ ഉണ്ടെന്നും രാത്രി വീട്ടിലെത്തിയ രുചികയുടെ ഭർത്താവ് കുൽദീപ് സെവാനിയാണ് പോലീസിൽ അറിയിച്ചത്. ഉള്ളിൽ നിന്ന് പൂട്ടിയ വാതിൽ പോലീസ് എത്തിയാണ് തുറന്നത്.
ലാജ്‍പത് നഗറിൽ ഗാർമന്‍റ് ഷോപ്പ് നടത്തുകയായിരുന്നു രുചിക. മകൻ 10 -ാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇവരുടെ ഡ്രൈവർ ആയിരുന്ന മുകേഷ് ആണ് ഇരുവരെയും കുത്തിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










Comments