നോർക്ക അറ്റസ്റ്റേഷന്‍ : ഹോളോഗ്രാം, ക്യൂആർ കോഡ് ഉൾപ്പെടുത്തി നവീകരിക്കുന്നു
- റെജി നെല്ലിക്കുന്നത്ത്
- Apr 15, 2024
- 1 min read

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങൾ ഹോളോഗ്രാം,ക്യൂആർ കോഡ് എന്നീ സുരക്ഷാ മാർഗങ്ങൾകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ നോർക്ക റൂട്ട്സ് തീരുമാനിച്ചു. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികൾ ഏപ്രിൽ 29 മുതല്‍ നിലവിൽ വരും. ഇതോടെ, സർട്ടിഫിക്കറ്റുകളിൻമേലുള്ള നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന്‍റെ സാധുത ക്യൂആർ കോഡ് റീഡറിന്‍റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയും. പുതുക്കിയ അറ്റസ്റ്റേഷൻ സ്റ്റാമ്പിങ്ങിൻ്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷൻ നടപടിക്രമങ്ങളിൽ ഇത്തരത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതെന്നും ഇത് നോർക്ക അറ്റസ്റ്റേഷൻ്റെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി പറഞ്ഞു.










Comments