top of page

നോൺ-വെജ് വിലക്കി; പൈലറ്റ് ജീവനൊടുക്കി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 28, 2024
  • 1 min read
ree

ബോയ്‌ഫ്രണ്ട് പരസ്യമായി അപമാനിച്ചത് സഹിക്കാനാകാതെ എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരിയിലെ വാടക വീട്ടിലാണ് സൃഷ്‍ടി തുലി എന്ന 25 കാരി ജീവനൊടുക്കിയത്. ബോയ്‌ഫ്രണ്ടായ 27 കാരൻ ആദിത്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ ഒരു ആഘോഷച്ചടങ്ങിൽ നോൺ-വെജ് ഐറ്റം കഴിച്ചത് ചോദ്യം ചെയ്ത് ആദിത്യ എല്ലാവരുടെയും മുന്നിൽ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതാണ് സൃഷ്‍ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. നോൺ-വെജിനോടുള്ള താൽപ്പര്യം ഉപേക്ഷിക്കണമെന്ന് ഇയാൾ പലപ്പോഴും നിർബന്ധിക്കാറുണ്ടായിരുന്നു. അത് മാനസികമായി സൃഷ്‍ടിയെ തളർത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ സ്വദേശിയാണ് സൃഷ്‍ടി. ഗോരഖ്‌പൂരിൽ നിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റായ സൃഷ്‍ടിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചിട്ടുണ്ടെന്ന് അമ്മാവനായ വിവേക് തുലി പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page