top of page

നാളികേരത്തിന്‍റെ നാട് ഉൽപ്പാദനത്തിൽ മൂന്നാമത്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 2, 2024
  • 1 min read
ree

നാളികേരത്തിന്‍റെ നാടെന്ന ഖ്യാതിയുള്ള കേരളം നാളികേര ഉൽപ്പാദനത്തിൽ മൂന്നാമത്. ഒന്നാം സ്ഥാനത്ത് കർണാടകവും രണ്ടാം സ്ഥാനത്ത് തമിഴ്‌നാടുമാണ്. 2023-2024 ലെ രണ്ടാം ത്രൈമാസ കണക്ക് പ്രകാരമാണ് ഇത്. കർണാടകത്തിന്‍റെ ഉൽപ്പാദനം 726 കോടിയും, തമിഴ്‌നാടിന്‍റെ ഉൽപ്പാദനം 578 കോടിയും ആയപ്പോൾ കേരളത്തിന്‍റെ നാളികേര ഉൽപ്പാദനം 564 കോടിയാണ്. 2011 മുതൽ 2015 വരെയുള്ള കാലയളവിലും കേരളം പിന്നിലായെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തിയിരുന്നു. 2017-18 ൽ 845 കോടിയെന്ന റിക്കാർഡ് ഉൽപ്പാദനവും കൈവരിച്ചു. അതിനു ശേഷമാണ് ഉൽപ്പാദനത്തിൽ ഇടിവ് തുടങ്ങിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page