top of page

നീലം ഷിൻഡെയുടെ കുടുംബത്തിന് US എംബസി വിസ അനുവദിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 28
  • 1 min read
ree

കാലിഫോർണിയയിൽ വാഹനമിടിച്ച് അബോധാവസ്ഥയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയെ സന്ദർശിക്കാൻ മാതാപിതാക്കൾക്ക് അനുമതി ലഭിച്ചു. അവർ ഉടനെ അമേരിക്കയിലേക്ക് പോകും.


കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുന്ന മഹാരാഷ്‍ട്ര സത്താര സ്വദേശി നീലം ഷിൻഡെക്ക് ഫെബ്രുവരി 14 നാണ് അപകടം ഉണ്ടായത്. പിന്നിൽ നിന്നു വന്ന കാറിടിച്ച് തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റു. കൈകാലുകളിൽ ഫ്രാക്‌ചറുമുണ്ട്. പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


വിവരമറിഞ്ഞ മാതാപിതാക്കൾ ഉടനെ പുറപ്പെടാൻ ശ്രമിച്ചെങ്കിലും വിസാ അപേക്ഷയിൽ ഇന്‍റർവ്യൂ സ്ലോട്ട് അടുത്ത വർഷത്തേക്കാണ് അവർക്ക് ലഭിച്ചത്. NCP നേതാവ് സുപ്രിയ സുലെ ഈ വിഷയം ഗൗരവമായി എടുക്കുകയും, അടിയന്തരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിദേശ മന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായതോടെയാണ് അമേരിക്കൻ എംബസി വിസ അനുവദിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page