നിയന്ത്രണം വിട്ടെത്തിയ കാർ മതിലിലേക്ക് ഇടിച്ചുകയറി; മൂന്ന് വയസ്‌സുകാരാണ് കീത്തിന് ദാരുണാന്ത്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 17
- 1 min read

ന്യൂ ഡൽഹി : ദ്വാരക St. Pius X പരിഷ് കമ്മ്യൂണിറ്റിയുടെ അംഗമായ മൂന്ന് വയസ്സുള്ള കീത്തിനു ദാരുണാന്ത്യം.
ദ്വാരകയിലെ സെക്ടർ 18A യിൽ, സത്യം അപ്പാർട്ടുമെന്റിൽ താമസിക്കുന്ന ശ്രീ. ടിനുമോന്റെയും ശ്രീമതി മെറിന്റെയും മകനായ Keith Thomas, പാമ്പാടി, കേരളത്തിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു.

ദുരന്തം നടന്നപ്പോൾ കുടുംബാംഗങ്ങൾ 7 പേരും വാഹനത്തിൽ ഉണ്ടായിരുന്നു, എല്ലാവര്ക്കും പരുക്കുകളുണ്ട്. ഇപ്പോൾ എല്ലാവരും കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളാണ്. മൃതദേഹം നാട്ടിൽനിന്നും വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ കൊണ്ടുവരും. ശവസംസ്ക്കാരം 21 ഓഗസ്റ്റ് 2025ന് Prithviraj Road Christian (York’s) സെമിത്തേരിയിൽ നടത്തപ്പെടും










Comments