ന്യൂഡൽഹി റയിൽവെ സ്റ്റേഷൻ അടച്ചിടുമെന്ന റിപ്പോർട്ടുകൾ തെറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 28, 2024
- 1 min read

വിപുലീകരണ പ്രവർത്തനങ്ങൾക്കായി ന്യൂഡൽഹി റയിൽവെ സ്റ്റേഷൻ അടച്ചിടുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് റയിൽവെ മന്ത്രാലയം വ്യക്തമാക്കി. സ്റ്റേഷൻ താൽക്കാലികമായി അടയ്ക്കുമെന്നും, ട്രെയിൻ സർവ്വീസുകൾ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റുമെന്നുമുള്ള തരത്തിൽ ചില മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ഈ വിശദീകരണം.
റയിൽവെ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികളോ വിപുലീകരണ പ്രവർത്തനങ്ങളോ നടക്കുമ്പോൾ ചില ട്രെയിനുകൾ വഴിതിരിച്ചു വിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യാറുണ്ട്. അത്തരം കാര്യങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കുകയും പൊതുജനങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് മന്ത്രായത്തിന്‍റെ പ്രസ്താവന അറിയിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പല സ്റ്റേഷനുകളിലും നവീകരണ, വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്‍റിന്‍റെ അമൃത് ഭാരത് സ്റ്റേഷൻ സ്‍കീമിന് കീഴിൽ രാജ്യമാകെ 1,318 സ്റ്റേഷനുകൾ വിപുലീകരിക്കുന്നുണ്ട്. അതിൽ ന്യൂഡൽഹി, ഡൽഹി കന്‍റോൺമെന്‍റ്, ആനന്ദ് വിഹാർ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നീ റയിൽവെ സ്റ്റേഷനുകളും ഉൾപ്പെടുന്നുണ്ട്. പല സ്റ്റേഷനുകളിലും ഈ പണികൾ തുടങ്ങുകയും പല ഘട്ടങ്ങളായി പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.










Comments